നെടുമ്പാശ്ശേരി: ജില്ലാ പഞ്ചായത്തിന്റെ വായ്പ പദ്ധതിയായ ക്ഷീര വര്‍ധിനിയുടെ പാറക്കടവ് ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. ആദ്യ ഘട്ടത്തില്‍ കുന്നുകര, പുത്തന്‍വേലിക്കര, ശ്രീമൂലനഗരം, നെടുമ്പാശ്ശേരി പഞ്ചായത്തുകളിലെ 20 കര്‍ഷകര്‍ക്ക് 40,000 രൂപ വീതം നല്കി. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് എസ്.ബി. ചന്ദ്രശേഖര വാര്യര്‍ അധ്യക്ഷനായിരുന്നു. വായ്പ പദ്ധതി തുക ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സരള മോഹനന്, കെ.വൈ. ടോമി എന്നിവര്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജേഷ് മഠത്തിമൂല, ടി.എ. ഇബ്രാഹിംകുട്ടി, കെ.സി. രാജപ്പന്,സംഗീത സുരേന്ദ്രന്, സി.എസ്. രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: