കാലടി: ശൃംഗേരി ശാരദ നിയുക്ത മഠാധിപതി വിധു ശേഖര തീര്‍ത്ഥ സ്വാമി ജഗദ് ഗുരു ആദിശങ്കരാചാര്യയുടെ പിതാവ് ശിവ ഗുരു പൂജാതികര്‍മ്മങ്ങള്‍ നടത്തിയ മാണിക്യ മംഗലം കാര്‍ത്ത്യയനി ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ക്ഷേത്ര കവാടത്തില്‍നിന്ന് സ്വാമിക്കളെ ക്ഷേത്രം ഭാരവാഹിക്കളും ഭക്തരും ചേര്‍ന്ന് പൂര്‍ണകുംഭം നല്കി സ്വീകരിച്ചു. ശ്ൃംഗേരി മഠം മാനേജര്‍ പ്രൊഫ.എ സുബ്രഹ്മണ്യ അയ്യര്‍ ക്ഷേത്രഭരണ സമിതി ചെയര്മാന് രാജന് ബി മേനോന് കണ്‍വീനര്‍ എ.ടി. സുരേഷ് മേല്‍ശാന്തി സന്തോഷ് നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: