മറയൂര്‍: അടയ്ക്ക മോഷണം യുവാവ് പിടിയില്‍. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ചാനല്‍മേട് സ്വദേശിപവന് രാജാണ്(27) പിടിയിലായത്. നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ മറയൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.പകല്‍ സമയത്ത് അടയ്ക്ക മോഷ്ടിക്കാന്‍ തുടങ്ങുമ്പോഴാണ് സമീപവാസികള്‍ കണ്ടത്.
നാട്ടുകാര്‍ കണ്ടതുകൊണ്ട് അടയ്ക്ക ഉപേക്ഷിച്ചിട്ട് ഇയാള്‍ ഓടിപ്പോവുകയായിരുന്നു. ഉപേക്ഷിച്ചിട്ട് പോയ അടയ്ക്ക തിരികെ എടുക്കുവാന്‍ വന്നപ്പോഴാണ്നാട്ടുകാരുടെ സഹായത്തോടെപോലീസ് പിടികൂടിയത്. അഡീഷണല്‍ എസ് ഐ മാരായ വി.പി പ്രകാശ്, റ്റി.ആര്,രാജന് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതിയെ ദേവികുളം കോടതില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: