കഞ്ചാവുമായി ആറ് യുവാക്കള്‍ പിടിയില്‍

Friday 23 June 2017 8:26 pm IST

നെടുങ്കണ്ടം: കാറില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയടക്കം ആറ് പേരെ ബോഡിമെട്ട് ചെക്ക്‌പോസ്റ്റില്‍ പിടികൂടി. എറണാകുളത്ത് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് വിദ്യാര്‍ഥിയായ കണ്ണൂര്‍ തളിപറമ്പ് സ്വദേശി ജിതിന്‍ ജോസഫ്(22), എറണാകുളം സ്വദേശികളായ നിംഷാസ് (22), നിയാസ്(22), സുല്‍ഫിക്കര്‍(21), അഫ്‌സല്‍(21), ചേര്‍ത്തല സ്വദേശി നിധിന്‍(20) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. കറിലൊളിപ്പിച്ച നിലയില്‍ 450 ഗ്രാം കഞ്ചാവ് എക്‌സൈസ് കണ്ടെടുത്തു.കഴിഞ്ഞ ദിവസം എക്‌സൈസ് ബോഡിമെട്ട് ചെക്‌പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനക്കിടയൊണ് പ്രതികള്‍ വലയിലായത്. തേനിയില്‍ നിന്നും കഞ്ചാവ് വാങ്ങിയശേഷം അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ പിടിയിലായത്. എറണാകുളം കേന്ദ്രീകരിച്ച് വില്‍പ്പനക്കെത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. നെടുങ്കണ്ടം എക്‌സൈസ് അസിസ്റ്റന്‍ഡ് ഇന്‍സ്‌പെക്ടര്‍ പി.പി.ഉണ്ണികൃഷ്ണന്‍, പ്രിവന്റീവ് ഓഫീസര്‍ കെ.എ.അജിത്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.പി.വിശ്വനാഥന്‍, അരുണ്‍.ബി.കൃഷ്ണന്‍, സിജു ഡാനിയേല്‍, വി.ജെ.ജോഷി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.