പുനരധിവാസ പരിശീലനം നല്‍കും

Friday 23 June 2017 8:41 pm IST

കാസര്‍കോട്: ജില്ലയിലെ വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കും ആശ്രിതര്‍ക്കും വേണ്ടി സൈനികക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് എല്‍ ബി എസ് സെന്ററില്‍ ജൂലൈ ആദ്യവാരം മുതല്‍ നടത്തുന്ന മൂന്ന് മാസത്തെ ഡാറ്റ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ സൗജന്യ പരിശീലന കോഴ്‌സില്‍ പങ്കെടുക്കുന്നതിനായി 30നകം അപേക്ഷ സമര്‍പ്പിക്കണം. ഇതിന് മുമ്പ് ഏതെങ്കിലും തരത്തിലുളള പുനരധിവാസ പരിശീലനം നേടിയിട്ടുളളവരും 55ല്‍ കൂടുതല്‍ പ്രായമുളളവരും അപേക്ഷിക്കാന്‍ അര്‍ഹരല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 256860.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.