സിപിഎം ഗ്രാമപഞ്ചായത്തംഗം പോലീസുകാരനെ കുത്തി പരിക്കേല്‍പ്പിച്ചു

Friday 23 June 2017 8:40 pm IST

പത്തനംതിട്ട: സിപിഎം ഗ്രാമപഞ്ചായത്ത് അംഗം സിവില്‍ പോലീസ് ഓഫീസറെ കുത്തി പരിക്കേല്‍പ്പിച്ചു. കോന്നി പഞ്ചായത്ത് ആറാം വാര്‍ഡ് അംഗം ബിജി കെ. വര്‍ഗ്ഗീസാണ് കോന്നി പോലീസ് സ്‌റ്റേഷനിലെ സിപിഒ അന്‍സാജു (29) നെ കുത്തി പരിക്കേല്‍പ്പിച്ചത്. ഇന്നലെ വൈകിട്ട് 5 മണിയോടെ കോന്നി മാവേലി സ്‌റ്റോറിനു സമീപമായിരുന്നു സംഭവം. വാഹനം പാര്‍ക്കു ചെയ്യുന്നതു സംബന്ധിച്ച തര്‍ക്കത്തെതുടര്‍ന്ന് ബിജി സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് പോലീസുകാരന്റെ വലതു തോളില്‍ കുത്തുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ തോളില്‍ 2 തുന്നിക്കെട്ട് വേണ്ടി വന്നു. അക്രമാസക്തനായ ബിജിയെ കൂടുതല്‍ പോലീസുകാരെത്തിയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ രക്ഷിക്കാനായി സിപിഎം നേതാക്കള്‍ അടക്കമു ള്ളവര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. വൈകിട്ടോടെ ഇയ്യാളെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.