തൃശൂര്‍: കൈപ്പമംഗലത്ത് കള്ളനോട്ട് പിടിച്ച കേസില്‍ ബിജെപിക്കെതിരെ സിപിഎം-കോണ്‍ഗ്രസ് നേതൃത്വം ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമെന്ന് ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ്.
അടുത്തകാലത്ത് ബിജെപിയില്‍ വന്ന ചിലര്‍ ഇതില്‍ പെട്ടിട്ടുണ്ടെന്ന് മനസ്സിലായ ഉടനെ പാര്‍ട്ടി അവരെ പുറത്താക്കി. എന്നാല്‍ ഇത്തരം ഒട്ടേറെ കേസുകളില്‍ പ്രതികളായവരെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മിനും കോണ്‍ഗ്രസ്സിനും.
വടക്കാഞ്ചേരിയില്‍ സ്ത്രീപീഡനക്കേസിലെ പ്രതിയെ സിപിഎം സംരക്ഷിക്കുകയാണ്. ക്വട്ടേഷന്‍ സംഘത്തലവനായ കളമശ്ശേരി ഏരിയ സെക്രട്ടറിയെ സംരക്ഷിക്കുന്നു. ഫ്ളാറ്റില്‍ പൂട്ടിയിട്ട് സ്ത്രീയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഡിസിസി നേതാവിനെതിരെ കോണ്‍ഗ്രസ് എന്തു നടപടിയെടുത്തു. നാഗേഷ് ചോദിച്ചു. സാമൂഹ്യവിരുദ്ധരെ സംരക്ഷിക്കുന്ന നിലപാട് ബിജെപി ഒരിക്കലും സ്വീകരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: