കൊച്ചി: കെഎസ്ഇബി ജീവനക്കാര്‍ സര്‍വീസ് വിഷയങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കുന്നതു വിലക്കിയ ബോര്‍ഡിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജൂണ്‍ ആറിലെ വിവാദ ഉത്തരവിനെതിരെ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
നേരിട്ട് കോടതിയെ സമീപിച്ചാല്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഇതു ഭരണഘടന ഉറപ്പു നല്കുന്ന പൗരാവകാശത്തിന്റെ ലംഘനമാണെന്നും ബോര്‍ഡിന് ഇത്തരമൊരുത്തരവു നല്കാന് നിയമപരമായി അധികാരമില്ലെന്നും ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ പറയുന്നു.
ജീവനക്കാരും ഓഫീസര്‍മാരും സര്‍വീസ് സംബന്ധമായ പ്രശ്നങ്ങളുടെ പരിഹാരത്തിന് ബോര്‍ഡിന്റെ ഭരണതലത്തിലുള്ള സംവിധാനം ഉപയോഗിക്കാതെ നേരിട്ട് കോടതിയെ സമീപിക്കരുതെന്നായിരുന്നു കെഎസ്ഇബിയുടെ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: