തിരുവനന്തപുരം: ടെക്സ്റ്റൈല്‍ തൊഴിലാളികളുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് അതത് യൂണിറ്റ് തലത്തില്‍ ചര്‍ച്ച നടത്തി നടപടി കൈക്കൊള്ളാന്‍ തീരുമാനമായി. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കമ്മിറ്റി (ടെക്സ്റ്റൈല്‍സ്) ചെയര്‍മാനും ലേബര്‍ കമ്മീഷണറുമായ കെ. ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഐആര്‍സി യോഗത്തിലാണ് തീരുമാനം.
ടെക്സ്റ്റൈല്‍ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സംബന്ധിച്ച് തൊഴിലാളി യൂണിയന് നേതാക്കളുമായി മന്ത്രിതലത്തില്‍ ചര്‍ച്ച നടത്താനും തീരുമാനിച്ചു.
അഡിഷണല്‍ ലേബര്‍ കമ്മീഷണര്‍ (ഐആര്‍) എസ്. തുളസീധരന്‍, ഐആര്‍സി അംഗങ്ങളായ എം.ബി. രാജീവന് (ബിഎംഎസ്), കെ.എന്‍. ഗോപിനാഥ് (സിഐടിയു), കെ. സുരേന്ദ്രന് (ഐഎന്‍ടിയുസി), വിജയന് കുനിശ്ശേരി (എഐടിയുസി), എം. രാജന് (എഐടിയുസി), സിദ്ദിഖ് (എസ്ടിയു), തൊഴിലുടമാ പ്രതിനിധികളായ എം.കെ. സലിം, കെ.ജെ. റോയ്, ശശീന്ദ്രന്, അരുള്‍ ശെല്‍വം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: