ചെമ്പനോട് വില്ലേജ് ഓഫീസില്‍ കണ്ടെത്തിയത് വന്‍ക്രമക്കേടുകള്‍

Saturday 24 June 2017 9:28 am IST

  പേരാമ്പ്ര: കര്‍ഷകന്‍ ആത്മഹത്യ ചെയ്ത കോഴിക്കോട് ചെമ്പനോട് വില്ലേജ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍. കരം സ്വീകരിച്ച ഭൂമി വനഭൂമിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഭു വിസ്തൃതി കൂട്ടിയും കുറച്ചും രേഖകളില്‍ തിരമറികള്‍ നടത്തിയതായും വിജിലന്‍സ് കണ്ടെത്തി. കരം അടച്ചിരിക്കുന്ന കൈവശ ഭൂമി വനഭൂമിയെന്നാണ് വില്ലേജ് ഓഫീസിലെ രേഖകളില്‍ പറയുന്നത്. ചില സംഭവങ്ങളില്‍ കൈവശ ഭൂമിക്ക് അജ്ഞാതന്‍ കരം അടച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഒരു സ്ഥലത്തിന് രണ്ട് സര്‍വ്വെ നമ്പരുകള്‍ ഉള്ളതായും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഭൂമാഫിയകളും വില്ലേജ് ഓഫീസര്‍മാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഞെട്ടിക്കുന്ന തെളിവുകളാണ് വിജിലന്‍സിന് കാണാന്‍ കഴിഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് കൈവശഭൂമിയുടെ നികുതിയടയ്ക്കാന്‍ കഴിയാതെ മനംനൊന്ത് കര്‍ഷകനായ ജോയി പേരാമ്പ്ര വില്ലേജ് ഓഫീസില്‍ തൂങ്ങി മരിച്ചത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.