ആലപ്പുഴ: സര്‍വീസില്‍ നിന്നും പെന്ഷന് പറ്റി പിരിഞ്ഞാലും പോലീസ് ഉദ്യോഗസ്ഥര്‍ പുസ്തകമെഴുതി പണമുണ്ടാക്കരുതെന്ന് മന്ത്രി ജി.സുധാകരന്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ അച്ചടക്കം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എല്ലാ കാര്യങ്ങളും പുസ്തകമെഴുതി വെളിപ്പെടുത്താനാകില്ല.സർവ്വീസിലിരിക്കേ മനസ്സിലാക്കിയ കാര്യങ്ങൾ റിട്ടേടായാലും എഴുതാൻ പാടില്ല. സർവ്വീസിലിരിക്കുമ്പോൾ കാണിക്കുന്ന മാന്യത മരിക്കുന്നതുവരെ പോലീസുകാർ കാണിക്കണം അതിനാണ് പെൻഷൻ തരുന്നത്.
ചിലർ അടക്കിപിടിച്ച് വെച്ച കാര്യങ്ങൾ ഇപ്പോൾ പുറത്ത് വിടുമെന്ന് പറയുന്നത് ശരിയല്ലെന്നും സുധാകരൻ ആലപ്പുഴയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: