ഡോക്ടറില്ല; മെഡിക്കല്‍ ഓഫീസറെ ഉപരോധിച്ചു

Saturday 24 June 2017 5:26 pm IST

വിളപ്പില്‍: പകര്‍ച്ചപ്പനി പിടിപെട്ട് രോഗികള്‍ വലയുമ്പോള്‍ വിളപ്പില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരില്ല. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ബിജെപി പ്രവര്‍ത്തകര്‍ മെഡിക്കല്‍ ഓഫീസറെ ഉപരോധിച്ചു. നൂറു കണക്കിന് രോഗികളാണ് കഴിഞ്ഞദിവസം വിളപ്പില്‍ സിഎച്ച്‌സിയില്‍ ചികിത്സ തേടിയെത്തിയത്. ആകെയുള്ളത് ഒരു ഡോക്ടറും. ഡോക്ടറെ കാണാന്‍ മണിക്കൂറുകളോളം ക്യൂ നിന്ന് അവശരായ രോഗികളില്‍ ഒരു കുട്ടിയുള്‍പ്പടെ രണ്ടുപേര്‍ കുഴഞ്ഞു വീണു.വിവരമറിഞ്ഞ് ബിജെപി വിളപ്പില്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വിളപ്പില്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി. ഈ സമയം മെഡിക്കല്‍ ഓഫീസര്‍ രോഗികളെ പരിശോധിക്കാന്‍ കൂട്ടാക്കാതെ മുറിയില്‍ വിശ്രമിക്കുകയായിരുന്നു. ഇവര്‍ രോഗികളെ പരിശോധിക്കാന്‍ മെഡിക്കല്‍ ഓഫീസറോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ചെവിക്കൊണ്ടില്ല. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ബിജെപി നേതാക്കളുമായും മെഡിക്കല്‍ ഓഫീസറുമായും ചര്‍ച്ച നടത്തി. തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ രോഗികളെ പരിശോധിക്കാന്‍ തയ്യാറായി. ഇതോടെ ബിജെപി ഉപരോധം അവസാനിപ്പിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.