ചൈനയിൽ മണ്ണിടിച്ചിൽ; 141 പേരെ കാണാതായി

Saturday 24 June 2017 6:30 pm IST

ബെ​യ്ജിം​ങ്: ചൈ​ന​യി​ല്‍ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ര്‍​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ 141 പേ​രെ കാ​ണാ​താ​യി. തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ പ്രവിശ്യയായ സി​ച്ചു​വാ​ന്‍ മേഖലയിലാണ് ശനിയാഴ്ച രാവിലെ കനത്ത മണ്ണിടിച്ചിൽ ഉണ്ടായത്. ടി​ബ​ത്ത​ന്‍ മ​ല​നി​ര​ക​ളി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ 1,600 മീ​റ്റ​റോ​ളം റോ​ഡ് ത​ക​ര്‍​ന്നു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. നൂ​റോ​ളം ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ സ്ഥ​ല​ത്ത് തെ​ര​ച്ചി​ല്‍ ന​ട​ത്തി​വ​രി​ക​യാ​ണ്. ഇ​തു​വ​രെ അ​ഞ്ചു മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്ത​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.