മധ്യപ്രദേശ് മന്ത്രിയെ അയോഗ്യനാക്കി

Saturday 24 June 2017 6:54 pm IST

ഭോപ്പാല്‍: പെയ്ഡ് ന്യൂസിന്റെ പേരില്‍ മധ്യപ്രദേശ് ആരോഗ്യമന്ത്രി നരോത്തം മിശ്രയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി. രാജേന്ദ്ര ഭാരതിയാണ് ഹര്‍ജി നല്‍കിയത്. 2008ലെ തെരഞ്ഞെടുപ്പ് സമയത്ത് നരോത്തം പണം കൊടുത്ത് വാര്‍ത്ത എഴുതിച്ചെന്നും ഇത് തെരഞ്ഞെടുപ്പ് ചെലവില്‍ ചേര്‍ത്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. വാദം കേട്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ നരോത്തത്തെ അയോഗ്യനാക്കുകയായിരുന്നു. ഇതിനെതിരെ മന്ത്രി നല്‍കിയ ഹര്‍ജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളി. എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ട നരോത്തമിന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനും കഴിയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.