നെറ്റ്‌വര്‍ക്ക് തകരാറിലാക്കി ചെയര്‍മാന്റെ നേതൃത്വത്തില്‍ ശുചീകരണം

Saturday 24 June 2017 7:08 pm IST

കാഞ്ഞങ്ങാട്: വൃത്തിഹീനമായി കിടക്കുന്ന റോഡ് നന്നാക്കിയപ്പോള്‍ കാഞ്ഞങ്ങാട് നഗരത്തിലെ ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്ക് തകരാറിലായി. കഴിഞ്ഞ ദിവസം രാത്രി കാഞ്ഞങ്ങാട് ബസ്റ്റാന്റിന് സമീപം പഴയ ഡിവൈന്‍ കോളേജ് റോഡ് കാലങ്ങളായി വൃത്തിഹീനമായി കിടക്കുന്ന സ്ഥലം കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ ശുചീകരിച്ചത്. ജെസിബി ഉപയോഗിച്ച് ശുചീകരിക്കുമ്പോള്‍ ബിഎസ്എന്‍എല്‍ കേബിളുകള്‍ മുറിഞ്ഞു പോയതോടെയാണ് നെറ്റ്‌വര്‍ക്ക് തകരാറിലായത്. ഇതോടെ ഒരു പ്രദേശത്തേക്കുള്ള നെറ്റ്‌വര്‍ക്കുകള്‍ തകരാറിലായത് സ്ഥാപനങ്ങളെയും മറ്റും ബാധിച്ചു. ബിഎസ്എന്‍എല്‍ ജീവനക്കാര്‍ ഇന്നലെ വൈകുന്നേരം വരെ പ്രവര്‍ത്തി ചെയ്താണ് പുന:സ്ഥാപിച്ചത്. മഴക്കാല രോഗങ്ങള്‍ അകറ്റുന്നതിന് കൊതുക് ഉള്‍പ്പെടെയുള്ള രോഗകാരികള്‍ പെറ്റുപെരുകുന്ന സ്ഥലമാണ് ശുചീകരിച്ചിരിക്കുന്നത്. ഇനി ഈ പ്രദേശം വൃത്തിഹീനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ മുന്നറിയിപ്പ് നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.