കര്‍ണന്‍ ആശുപത്രിവാസം തുടരുന്നു

Saturday 24 June 2017 7:13 pm IST

കൊല്‍ക്കത്ത: കോടതി അലക്ഷ്യത്തിന് അറസ്റ്റ് ചെയ്ത മുന്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി. എസ്. കര്‍ണന്റെ(62) ആശുപത്രിവാസം തുടരുന്നു. ആരോഗ്യസ്ഥിതി തൃപ്തികരമല്ലെന്ന് കാണിച്ചാണ് കര്‍ണന്‍ ആശുപത്രിയില്‍ തുടരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും മെഡിക്കല്‍ സംഘത്തിന്റെ ശ്രദ്ധ വേണ്ട അവസ്ഥയിലാണ് ഇപ്പോഴും. അതുകൊണ്ടാണ് ആശുപത്രിയില്‍ തുടരുന്നതെന്നും അധികൃതര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എസ്എസ്‌കെഎം ആശുപത്രിയില്‍ വ്യാഴാഴ്ചയാണ് കര്‍ണനെ പ്രവേശിപ്പിച്ചത്. അതേസമയം ആശുപത്രി അധികൃതര്‍ കര്‍ണനെ വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും നിരവധി പരിശോധനകള്‍ക്ക് വിധേയമാക്കിയതായും സൂചനയുണ്ട്. എന്നാല്‍ പരിശോധനാ ഫലങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മെയ് ഒമ്പതിനാണ് കോടതിയലക്ഷ്യക്കേസില്‍ കര്‍ണനെ ആറുമാസം തടവ് ശിക്ഷയ്ക്ക് വിധിച്ചുകൊണ്ട് സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്നാല്‍ ഒളിവില്‍ പോയ കര്‍ണനെ ജൂണ്‍ 20നാണ് കോയമ്പത്തൂരിന് സമീപത്തു നിന്ന് അറസ്റ്റ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.