ലഹരി വിരുദ്ധ പ്രവര്‍ത്തനം ഇന്ന് ആരംഭിക്കും

Saturday 24 June 2017 9:11 pm IST

ചേര്‍ത്തല: ലഹരിമരുന്ന് മാഫിയയില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ വിപുലമായ പദ്ധതിയുമായി നാട് ഒന്നിക്കുന്നു. വയലാര്‍ പഞ്ചായത്തിലെ ജീവകാരുണ്യ സംഘടന കനിവും പഞ്ചായത്തും കുടുംബശ്രീ, ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ക്ക് ലഹരി വിരുദ്ധദിനമായ നാളെ തുടക്കമാകും. രാവിലെ 9.30ന് വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ഗവ. എച്ച്എസ്എസില്‍ കാരിക്കേച്ചര്‍ വരയ്ക്കും. ബോധവല്‍ക്കരണ റാലി ഡിവൈഎസ്പി എ. ജി. ലാല്‍ ഫഌഗ് ഓഫ് ചെയ്യും. നാഗംകുളങ്ങര കവലവരെ പ്രതിരോധ മനുഷ്യചങ്ങല തീര്‍ക്കും. 2.30ന് പൊതു സമ്മേളനവും സെമിനാറും പഞ്ചായത്ത് പ്രസിഡന്റ് സി. ആര്‍. ബാഹുലേയന്‍ ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.