ആലപ്പുഴ: ഊര്‍ജ്ജിത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ജില്ലയില്‍ തുടക്കും. ജനറല്‍ ആശുപത്രിയില്‍ മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തിലും ചേര്‍ത്തലയില്‍ താലൂക്ക് ഓഫീസില്‍ മന്ത്രി പി. തിലോത്തമന്റെ നേതൃത്വത്തിലും ശുചീകരണം പ്രവര്‍ത്തനം നടന്നു.
മിനിസിവില്സ്റ്റേഷന്റെയും താലൂക്ക് ഓഫീസിന്റെയും പരിസരം, റോഡുകള്‍, വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ വൃത്തിയാക്കി.
മെഡിക്കല്‍ ഓഫീസര്‍ അനില്‍ വിന്‍സെന്റിന്റെ നേതൃത്വത്തില്‍ ക്ലോറിനേഷനും കൊതുക് പെറ്റുപെരുകുന്ന സ്ഥലങ്ങളില്‍ പുല്‍തൈലം, മണ്ണെണ്ണ തുടങ്ങിയവയും തളിച്ചു. പരിപാടികളില്‍ ചേര്‍ത്തല ഓട്ടോ സ്റ്റാന്റിലെ ഡ്രൈവര്‍മാരും പങ്കാളികളായി.
ആലപ്പുഴ സിവില്‍ സ്റ്റേഷന് അനക്സില്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ശുചീകരണം നടത്തി. 27,28,29 തീയതികളില്‍ ഊര്‍ജ്ജിത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: