പാടത്ത് മരുന്ന് മാലിന്യം: മൂന്നു പേര്‍ അറസ്റ്റില്‍

Saturday 24 June 2017 9:19 pm IST

ഇരിങ്ങാലക്കുട : പോട്ട മൂന്നുപീടിക റോഡില്‍ തൊമ്മാന പാടത്തും, ഊരകത്തും മുന്ന് ആഴ്ചകള്‍ക്കുമുമ്പ് അനധികൃതമായി മരുന്ന് മാലിന്യം നിക്ഷേപിച്ച സംഭവത്തില്‍ ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലറുടെ ഭര്‍ത്താവടക്കം 3 പേര്‍ അറസ്റ്റില്‍. കേരള കോണ്‍ഗ്രസ് നേതാവും ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലര്‍ സംഗീതയുടെ ഭര്‍ത്താവുമായ ഗാന്ധിഗ്രാം സ്വദേശി തീതായി ഫ്രാന്‍സിസ് (40), പുല്ലൂര്‍ സ്വദേശികളായ ശ്രീരാഥ് (26), മനോജ് (35) എന്നിവരെ ഇരിങ്ങാലക്കുട എസ് ഐ സുശാന്ത് ശനിയാഴ്ച അറസ്റ്റ് ചെയ്തു. രാത്രിയുടെ മറവില്‍ മരുന്ന് മാലിന്യം നിക്ഷേപിച്ച സംഭവത്തില്‍, നാട്ടുകാര്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച പോലീസും വേളൂക്കര ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റ്റും കൂടി നടത്തിയ പരിശോധനയില്‍ ഇരിങ്ങാലക്കുടയിലെ സി ഇ- ബയോടെക് എന്ന സ്ഥാപനത്തിലെ മരുന്നുകളാണെന്ന് തെളിയുകയും തുടര്‍ന്ന് ഈ കമ്പനിയെ കൊണ്ട് തന്നെ അവിടെ നിന്നും മാലിന്യം നീക്കുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.