മരങ്ങാട്ടുപിള്ളി : ലേബര്‍ ഇന്‍ഡ്യ ഗുരുകുലം പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ഇഫ്ത്താര്‍ വിരുന്ന് നടന്നു. തെക്കേക്കര സെന്‍ട്രല്‍ ജുമാ മസ്ജിദ് ഇമാം അബ്സാല്‍ ബറിദ് മൗലവി ഇഫ്ത്താര്‍ സന്ദേശം നല്കി.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലി, മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ: റാണി ജോസഫ്, ലേബര്‍ ഇന്‍ഡ്യാ ഗ്രൂപ്പ് ചെയര്മാന് ജോര്‍ജ് കുളങ്ങര, മഹാത്മാഗാന്ധി സര്‍വ്വകലാശാല മുന്‍ രജിസ്ട്രാര്‍ ഡോ: ജോസ് ജെയിംസ്, വാര്‍ഡ് മെമ്പര്‍ ജോര്‍ജ്ജ് ചെട്ടിയാശ്ശേരില്‍, സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍ – രാമകൃഷ്ണാശ്രമം, പൈക്കാട് സെന്റ് സെബാസ്ററ്യന്‍സ് പള്ളി വികാരി ഫാ: തോമസ് കിഴക്കേല്‍, കെ. ജെ. പൈലി, പ്രൊഫ: ലാലി കെ ജോര്‍ജ്, അഡ്വ: സുനില്‍ സിറിയക് തുടങ്ങിയവര്‍ സംസാരിച്ചു. ഇഫ്താര്‍ വിരുന്നിനെ തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാമത്സരങ്ങളും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: