കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

Saturday 24 June 2017 9:39 pm IST

എരുമേലി: മുന്‍ കഞ്ചാവ് കേസുകളിലെ പ്രതികള്‍ വീണ്ടും പോലീസിന്റെ വലയിലായി. കഴിഞ്ഞയിടെ വീട്ടില്‍ കമ്പ്യൂട്ടറില്‍ സൂക്ഷിച്ച കഞ്ചാവുമായി പിടിയിലായ വിദ്യാര്‍ത്ഥിയും എരുമേലിയില്‍ നടന്ന ഗുണ്ടാ ആക്രമണക്കേസിലും വധശ്രമത്തിലും പ്രതിയായ യുവാവുമാണ് പിടിയിലായത്. എരുമേലി മണിപ്പുഴ കരിപ്പായില്‍ അഖില്‍ സലിം(24), ചരള എട്ടുവീട്ടില്‍ ഷഹനാസ്(26) എന്നിവരാണ് അറസ്റ്റിലായത്. ഇത് മൂന്നാം തവണയാണ് അഖില്‍ സലിം കഞ്ചാവ് കേസില്‍ പ്രതിയാകുന്നത്. പഠനത്തിലും കലാകായിക പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തിയിരുന്ന ഈ യുവാവിനെ കഞ്ചാവ് മാഫിയയില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമിക്കുമെന്ന് മണിമല സിഐ റ്റി.ഡി സുനില്‍ കുമാര്‍ പറഞ്ഞു. ഇരുമ്പൂന്നിക്കര സ്വദേശിയെ എരുമേലി പേട്ടക്കവലയില്‍ വധിക്കാന്‍ ശ്രമിക്കുകയും ഇരുമ്പ് ദണ്ഡ് കൊണ്ട് കാല്‍ തല്ലിയൊടിക്കുകയും ചെയ്ത കേസിലും എംഇഎസ് കോളേജിലുണ്ടായ അടിപിടി കേസുകളിലും ഷഹനാസ് പ്രതിയാണെന്ന് പോലിസ് പറഞ്ഞു. മണിമല സിഐ നേതൃത്വം നല്‍കുന്ന സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഇവര്‍ കഞ്ചാവ് വില്‍ക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇവരില്‍ നിന്നും കഞ്ചാവ് വാങ്ങുന്നവരെ നിരീക്ഷിച്ചുവരികയാണ്. എസ്ഐ മുരളീധരന്‍, എഎസ്ഐ വിദ്യാധരന്‍, സിവില്‍ ഓഫിസര്‍മാരായ അനില്‍കുമാര്‍, അഭിലാഷ്, പ്രതാപചന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.