കല്ലാര്‍ പാലത്തില്‍ റോഡ് നടുവെ വിണ്ടുകീറി

Saturday 24 June 2017 9:40 pm IST

അടിമാലി: കൊച്ചി-മധുര ദേശീയപാതയില്‍ കല്ലാര്‍ പാലത്തില്‍ റോഡ് വിണ്ടുകീറി. പാതയില്‍ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. ഇന്നലെ രാവിലെ നാട്ടുകാരാണ് റോഡ് വട്ടം വിണ്ട്കീറിയത് കണ്ടെത്തിയത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയും പോലീസെത്തി ഗതാഗതം തടയുകയുമായിരുന്നു. രണ്ട് മണിക്കൂറിന് ശേഷം മൂന്നാറില്‍ നിന്ന് ദേശീയപാത അധികൃതരെത്തി പ്രശ്‌നം ഗുരുതരമല്ലെന്ന് കണ്ടതിനെതുടര്‍ന്ന് ജെസിബി ഉപയോഗിച്ച് വിണ്ടുകീറിയഭാഗം ശരിയാക്കിയശേഷമാണ് വാഹന ഗതാഗതം പുനസ്ഥാപിച്ചത്. കഴിഞ്ഞ കാലവര്‍ഷത്തില്‍ ഈ പാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിലായിരുന്നു. അതോടെ മാസങ്ങള്‍ ഈ പാതയില്‍ ഗതാഗതം തടസപ്പെട്ടിരുന്നു. ഈ വര്‍ഷമാദ്യമാണ് ഈ പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തത്. പാലത്തിന്റെ നിര്‍മ്മാണത്തിലെ അപാകതയാണ് റോഡ് വിണ്ട്കീറാന്‍ കാരണമെന്നാണ് ആരോപണം. വിണ്ട് കീറയ ഭാഗത്തിനോട് ചേര്‍ന്ന് റോഡ് താഴേയ്ക്ക് ഇരുന്ന് പോയിരുന്നു. റോഡ് പണിക്കിടെ മണ്ണ് നിറച്ചതിലുള്ള അപാകതയാകാം ഇതിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.