തൊടുപുഴ: കനത്ത മഴയില്‍ വൈപ്പര്‍ പ്രവര്‍ത്തിക്കാത്തത് മൂലം കെഎസ്ആര്‍ടിസിയുടെ സര്‍വ്വീസ് മുടങ്ങി. 25 ഓളം വരുന്ന യാത്രക്കാര്‍ വലഞ്ഞു.
തൊടുപുഴ-എറണാകുളം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസാണ് ഇന്നലെ മൂവാറ്റുപുഴയില്‍ വച്ച് വൈപ്പര്‍ പ്രവര്‍ത്തിക്കാത്തത് മൂലം വഴിയിലായത്. ഉച്ചയ്ക്ക് 1.35 ന് സര്‍വ്വീസ് ആരംഭിച്ചപ്പോള്‍ മഴ ചെറിയതോതില്‍ മാത്രമാണ് ഉണ്ടായിരുന്നത്. വണ്ടി മൂവാറ്റുപുഴ എത്തിയതോടെ മഴ ശക്തമാകുകയും വാഹനം ഓടിക്കാനാകാതെ ഡ്രൈവര്‍ കുഴയുകയുമായിരുന്നു. ഇതോടെ വാഹനം യാത്ര അവസാനിപ്പിക്കുകയായിരുന്നു.
കനത്ത മഴയെ അവഗണിച്ചും യാത്രക്കാര്‍ പുറത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന് 10 മിനിറ്റ് കഴിഞ്ഞ് എത്തിയ ബസില്‍ ഇവരെയെല്ലാം കണ്ടക്ടര്‍ കയറ്റിവിടുകയായിരുന്നു. പക്ഷേ അതില്‍ ഇരിക്കാന്‍ പോലും പലര്‍ക്കും സീറ്റ് ലഭിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: