മേഘാലയയില്‍ തീവ്രവാദി ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

Sunday 22 July 2012 11:22 am IST

ഷില്ലോങ്: മേഘാലയയില്‍ തീവ്രവാദികള്‍ നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്കു പരുക്കേറ്റു. കിഴക്കന്‍ ഗാരോ ഹില്‍സ് ജില്ലയിലെ തിരക്കേറിയ മാര്‍ക്കറ്റിലായിരുന്നു വെടിവയ്പ്പ് നടന്നത്. ഗാരോ നാഷനല്‍ ലിബറേഷന്‍ ആര്‍മിയുടെ (ജിഎന്‍എല്‍എ) ആയുധധാരികളായ ഒരു സംഘം ജനക്കൂട്ടത്തിനു നേരേ വെടിയുതിര്‍ക്കുകയായിരുന്നു. തീവ്രവാദികള്‍ക്കു നേരേ വനാന്തര്‍ ഭാഗത്തു സുരക്ഷ ഉദ്യോഗസ്ഥര്‍ ഏറ്റുമുട്ടല്‍ ശക്തമാക്കിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് വെടിവയ്പ്പെന്ന് കരുതുന്നു. അതേസമയം തീവ്രവാദികള്‍ രണ്ടു പേരെ കൊലപ്പെടുത്തി റോഡില്‍ ഉപേക്ഷിച്ച സംഭവവും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. കവര്‍ച്ച ശ്രമത്തിനിടെയാണു കൊലപാതകമെന്നാണ് സംശയം. കഴിഞ്ഞ വെളളിയാഴ്ച സ്കൂള്‍ അധ്യാപകനെയും തീവ്രവാദികള്‍ വധിച്ചിരുന്നു. പോലീസിനു വിവരം നല്‍കിയെന്നാരോപിച്ചായിരുന്നു കൊലപാതകം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.