വൈറ്റ് ഹൗസില്‍ ഇക്കുറി ഇഫ്‌താര്‍ വിരുന്നില്ല

Monday 26 June 2017 10:42 am IST

വാഷിംഗ്ടണ്‍: പതിറ്റാണ്ടുകളായി റമദാന്‍ മാസത്തില്‍ വൈറ്റ്‌ഹൗസില്‍ സംഘടിപ്പിക്കപ്പെടുന്ന ഇഫ്‌താര്‍ വിരുന്ന് ഇക്കുറിയില്ല. വിരുന്ന് ഒരുക്കേണ്ടതില്ലെന്ന് പ്രസിഡന്റ് ഡൊ‌ണാള്‍ഡ് ട്രം‌പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണിത്. എന്നാല്‍ റമദാന്‍ വ്രതം അവസാനിച്ച ശനിയാഴ്ച വൈറ്റ് ഹൗസും സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണും മുസ്ലിംകള്‍ക്ക് ഈദ് ആശംസ നേര്‍ന്നിരുന്നു. 1805ലാണ് ആദ്യമായി വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. പിന്നീട് വര്‍ഷങ്ങളായി ഇത് തുടര്‍ന്നു പോരുകയും ചെയ്തു. 1996 മുതല്‍ ക്ലിന്റന്‍, ബുഷ്, ഒബാമ എന്നിവരുടെ ഭരണകാലത്ത് എല്ലാ വര്‍ഷവും ഇത് മുടക്കമില്ലാതെ തുടര്‍ന്നിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.