യു.എസ് സൈറ്റുകള്‍ ഐ.എസ് ഹാക്ക് ചെയ്തു

Monday 26 June 2017 3:45 pm IST

  കൊളംബസ്: ഒഹിയോ സംസ്ഥാന് ഗവണ്‍മെന്റിന്റെ വെബ് സൈറ്റുകള്‍ ഐ.എസ് ഹാക്ക് ചെയ്തു. മുസ്ലീം രാജ്യങ്ങളിലെ ഓരോ രക്തച്ചൊരിച്ചിലിലും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഉത്തരവാദിത്വമുണ്ടെന്നും എല്ലാത്തിനും നിങ്ങള്‍ കണക്കു പറയേണ്ടിവരുമെന്ന സന്ദേശവുമാണ് ഹാക്ക് ചെയ്യപ്പെട്ട വെബ്‌സൈറ്റുകളില്‍ കറുത്ത പ്രതലത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഭീഷണി സന്ദേശത്തോടൊപ്പം തന്നെ പശ്ചാത്തലത്തില്‍ പ്രത്യേക സംഗീതവുമുണ്ടെന്ന് അമേരിക്കന്‍ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒഹായോ ഗവര്‍ണര്‍ ജോണ്‍ കാസിച്ചിന്റെ ഓഫീസ്, റീഹാബിലിറ്റേഷന്‍ ഡിപ്പാര്‍ട്ടുമെന്റ്, കാസിനോ കണ്‍ട്രോളര്‍ കമ്മീഷന്‍, ആരോഗ്യ വിഭാഗം ആസ്ഥാന ഓഫീസ്, ഐ.ജി ഓഫീസ് എന്നിവയുടെ വെബ്‌സൈറ്റുകളോടൊപ്പം  നിരവധി ഔദ്യോഗിക വെബ് സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം നടന്നു വരുന്നതായും ഹാക്ക് ചെയ്ത വെബ് സൈറ്റുകള്‍ തിരിച്ചു പിടിക്കാനുള്ള ശ്രമം നടന്നുവരികയാണെന്നും ഒഹിയോ ഭരണകാര്യ വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.