ഉച്ചയ്ക്ക് ശേഷവും ഡോക്ടര്‍മാരുടെ സേവനം

Monday 26 June 2017 11:26 am IST

മലപ്പുറം: ജൂലൈ ഒന്ന് മുതല്‍ ജില്ലയിലെ എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ഉച്ചയ്ക്ക് ശേഷം ഒരു ഡോക്ടറുടെയും രണ്ട് പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ രണ്ട് ഡോക്ടര്‍മാരുടെയും രണ്ട് പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സേവനം നല്‍കുന്നതിനാവശ്യമായ നടപടി ആരംഭിച്ചു. ജില്ലാപഞ്ചായത്ത് സമ്മേളനഹാളില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനം യോഗത്തിലാണ് തീരുമാനം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു പ്ലാസ്റ്റിക് നുറുക്ക് (പ്ലാസ്റ്റിക് ഷ്രെഡിങ്) യൂണിറ്റ് സ്ഥാപിക്കണം. വൃത്തിയാക്കിയ പ്ലാസ്റ്റിക് ചെറിയ കഷ്ണങ്ങളായി നുറിക്കി റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കാം. ഇതിന് കിലോഗ്രാമിന് 20 രൂപവരെ വില ലഭിക്കുകയും ചെയ്യും. മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ സ്വന്തമായിട്ടില്ലാത്ത ഹോട്ടലുകള്‍ക്കും റസ്റ്റാറന്റുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും ലൈസന്‍സുകള്‍ അനുവദിക്കുകയോ പുതുക്കി നല്‍കുകയോ ചെയ്യരുത്. ഹോട്ടല്‍, മത്സ്യ-മാംസ മാര്‍ക്കറ്റുകളില്‍ നിന്നുള്ള മാലിന്യം എങ്ങനെ സംസ്‌കരിക്കുന്നു, എങ്ങോട്ട് കൊണ്ടുപോകുന്നുയെന്ന് കൃത്യമായി തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും പരിശോധിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.