ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ ആയുര്‍വേദ ചികിത്സ

Monday 26 June 2017 11:30 am IST

മലപ്പുറം: സംസ്ഥാനത്ത് പടര്‍ന്ന് പിടിച്ചിരിക്കുന്ന ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ ആയുര്‍വേദത്തിനാകുമെന്ന് പ്രൈവറ്റ് ആയുര്‍വേദ മെഡിക്കല്‍ പ്രാക്ടീഷനേഴ്സ് അസോസിയേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡെങ്കിപ്പനിക്കുള്ള ആയൂര്‍വേദ ചികിത്സാരീതി 30 തോളം പേര്‍ക്ക് ഫലപ്രദമായി. അലോപ്പതിയില്‍ മാത്രമെ പകര്‍ച്ചവ്യാധികള്‍ക്കുള്ള ചികിത്സ ലഭ്യമാകൂയെന്ന പ്രചരണം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. സമൂഹമാധ്യമങ്ങളില്‍ പപ്പായ ഇലയുടെ നീര് പകര്‍ച്ചവ്യാധിരോഗത്തില്‍ നിന്നും മുക്തിനേടാന്‍ കഴിയുമെന്ന രീതിയില്‍ പ്രചരിക്കുന്നുണ്ട് ഇത് തീര്‍ത്തും തെറ്റാണ് പപ്പായ ഔഷധമാണെങ്കിലും മറ്റ് മരുന്നുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ മാത്രമെ പകര്‍ച്ചവ്യാധികള്‍ക്കുള്ള മരുന്നായി മാറൂ. സാമൂഹമാധ്യമങ്ങളില്‍ പറയുന്ന പോലെ ആരും സ്വയംചികിത്സക്ക് മുതിരരുതെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഡോ.കെ.വി.വിജിത്ത്, ശശികുമാര്‍, ഡോ.പി.കൃഷ്ണദാസ്, ഡോ.അരുണ്‍രാജ്, ഡോ.കാര്‍ത്തിക അരുണ്‍രാജ് എന്നിവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.