ശബരിമല : അയ്യപ്പസന്നിധിയില്‍ പുനപ്രതിഷ്ഠ നടത്തിയ സ്വര്‍ണ കൊടിമരത്തിന്റെ പഞ്ചവര്‍ഗ തറയില്‍ മെര്‍ക്കുറി എറിഞ്ഞ് കേടുവരുത്തിയ സംഭവം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും. കേന്ദ്ര ഇന്റലിജന്‍സും റോയുമാണ് അന്വേഷണം നടത്തുക.
ഞായറാഴ്ച ഉച്ച പൂജയ്ക്ക ശേഷം 1.27നാണ് പുതുതായി നിര്‍മ്മിച്ച കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയിലേക്ക് രാസ ദ്രാവകം ഒഴിച്ചത്. സിസിടിവി ദൃശ്യങ്ങളിള്‍ ഇവര്‍ ദ്രാവകമൊഴിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഇവരെ അറസ്റ്റു ചെയ്തത്.
സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യമാണ് അന്വേഷിക്കുക. പിടിയിലായവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: