ആദ്യ അവധി ദിനത്തില്‍ കൊച്ചി മെട്രോയ്ക്ക് റെക്കോര്‍ഡ് വരുമാനം

Monday 26 June 2017 12:42 pm IST

കൊച്ചി: മെട്രോ ഓട്ടം തുടങ്ങി ആദ്യ അവധി ദിനമായ ഞായറാഴ്ച കൊച്ചി മെട്രോക്ക് റെക്കോര്‍ഡ് വരുമാനം. രാത്രി എട്ട് മണിവരെയുള്ള കണക്ക് പ്രകാരം 30,91,236 രൂപയാണ് ലഭിച്ചത്. 86000 ത്തിലധികം പേരാണ് ഞായറാഴ്ച മാത്രം യാത്ര ചെയ്തത്. സര്‍വീസ് തുടങ്ങിയ ശേഷമെത്തിയ ആദ്യ അവധി ദിനത്തില്‍ കൊച്ചി മെട്രോയില്‍ വന്‍ ജനത്തിരക്കായിരുന്നു അനുഭവപ്പെട്ടത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുവരെ മെട്രോയില്‍ കയറാന്‍ എത്തിയിരുന്നു. ആദ്യ സര്‍വ്വീസ് ദിനത്തില്‍ 28,11,63 രൂപയായാരുന്നു ടിക്കറ്റ് ഇനത്തില്‍ വരുമാനം. അന്ന്‌വൈകീട്ട് ഏഴുമണി വരെ 62,320 പേരാണ് യാത്ര ചെയ്തത്. ഇക്കുറി യാത്രക്കാരുടെ എണ്ണവും നന്നായി ഉയര്‍ന്നു. തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ സര്‍വ്വീസുകള്‍ കൊച്ചി മെട്രോ ഒരുക്കിയിരുന്നു. ഏഴ് മിനിറ്റ് ഇടവേളയിലായിരുന്നു ട്രയിന്‍ സര്‍വ്വീസ്. പാലാരിവട്ടം ആലുവ സ്റ്റേഷനുകളിലായിരുന്നു കൂടുതല്‍ തിരക്ക്. ഞായറാഴ്ചത്തെ സാഹചര്യം കണക്കിലെടുത്ത് അവധി ദിവസമായ ഇന്നും കെഎംആര്‍എല്‍ വലിയ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.