അപകടം പതിവ് : ബിജെപി പ്രക്ഷോഭത്തിലേക്ക്

Monday 26 June 2017 4:23 pm IST

കല്ലമ്പലം : കഴക്കനേല ജംഗ്ഷനില്‍ ദിശ സൂചിപ്പിക്കുന്ന ബോര്‍ഡുകളും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി സായാഹ്ന ധര്‍ണ നടത്തി. തിരുവനന്തപുരം കൊല്ലം ജില്ലകളുടെ അതിര്‍ത്തി പ്രദേശമായതിനാല്‍ പഞ്ചായത്തും ഇടപെടാറില്ല. പലതവണ നിവേദനം നല്‍കിയിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് ഇടപെടലുകള്‍ ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് സായാഹ്നധര്‍ണ്ണ നടത്തിയത്.സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിപേര്‍ പങ്കെടുത്തു. അപകടാവസ്ഥയ്ക്ക് എത്രയും വേഗം പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന സമിതി അംഗം ആലംകോട് ദാനശീലന്‍ പറഞ്ഞു. നേതാക്കളായ മുരളീധരന്‍നായര്‍, പൈവേലിക്കോണം ബിജു, ഇലങ്കം സജി, അനീഷ്, രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.