നെയ്യാറ്റിന്‍കര: സര്‍ക്കാര്‍ ആശുപത്രികള്‍ നോക്കുകുത്തിയായെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ്. നെയ്യാറ്റിന്‍കര ജനറല്‍ ആശുത്രിയില്‍ ചികിത്സയ്ക്കെത്തുന്ന രോഗികള്‍ക്കു നേരെ അധികൃതര്‍ കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ബിജെപി നെയ്യാറ്റിന്‍കര മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. പനി ബാധിച്ച് നിരവധി പേര് മരണമടഞ്ഞിട്ടും ആശുപത്രികളില്‍ യാതൊരു അടിസ്ഥാന സൗകര്യങ്ങളും നടപ്പാക്കാതെ ജനങ്ങളെ മരണത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും അദേഹം ആരോപിച്ചു.
നെയ്യാറ്റിന്‍കര മണ്ഡലം വൈസ്പ്രസിഡന്റ് മഞ്ചന്തല സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിഅംഗം എന്‍.പി. ഹരി, നടരാജന്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അഡ്വ പൂഴികുന്ന് ശ്രീകുമാര്‍, ആശ്രമം പ്രശാന്ത്, കൗണ്‍സിലര്‍മാരായ വി. ഹരികുമാര്‍, ഷിബു രാജ്കൃഷ്ണ, ഉഷകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: