നെടുമ്പാള്‍: പള്ളം ഭാഗങ്ങളില്‍ ഇരുപത് വീടുകളിലും പറമ്പുകളിലും വെള്ളം കയറി. തൊട്ടിപ്പാള്‍ ഭാഗത്തെ ചാത്തന്‍കുഴി തോട്ടിലേയ്ക്കുള്ള കാനയുടെ ഒഴുക്ക് തടസപ്പെട്ടതാണ് വെള്ളക്കെട്ടിന് കാരണം.
റോഡ് നിര്‍മ്മാണത്തിന് വേണ്ടി കാന പലയിടത്തും മണ്ണിട്ട് മൂടിയതും പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണമായിട്ടുണ്ട്.
പ്രദേശത്തെ അറുപതോളം വീടുകളുള്ള ഭാഗം ഒരുമഴപെയ്താല്‍ തന്നെ വെള്ളക്കെട്ട് ഭീഷണിയിലാണെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: