നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

Monday 26 June 2017 9:06 pm IST

ചെറുതുരുത്തി: പൈങ്കുളം ചെറുകനാലിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും 4 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 5400 ഓളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളായ ബോംബെ, ഹാന്‍സ് എന്നിവ ഞായറാഴ്ച രാത്രി 9 മണിക്ക് ചെറുതുരുത്തി പോലീസ് പിടികൂടി. പോലീസിനു കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും പല സ്ഥലങ്ങളിലും ഇത്തരത്തില്‍ രഹസ്യവില്‍പ്പന നടക്കുന്നുണ്ടെന്നും അവരും തങ്ങളുടെ നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു. ചെറുതുരുത്തി എസ്.ഐ പി.കെ പത്മരാജന്റെ നേതൃത്വത്തില്‍ പോലീസ് അംഗങ്ങളായ എ.എസ്. ഐ ഗിരീഷ് കുമാര്‍, സീനിയര്‍ സി.പി.ഒ.ദിവാകരന്‍, സി.പി.ഒമാരായ എം.എന്‍.സുനില്‍കുമാര്‍, സതീഷ് കുമാര്‍, ജീന്‍ദാസ്, എന്നിവരുടെ സംഘമാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.