തിരുവനന്തപുരം: സംസ്ഥാനത്തെ ദന്തഡോക്ടര്‍മാര്‍ നാളെ മുതല്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാറുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണു സമരം പിന്‍വലിച്ചത്. ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന് ഭാരവാഹികളാണ് ഇക്കാര്യമറിയിച്ചത്. സംസ്ഥാനത്തു പുതിയ ദന്തല്‍ കോളേജുകള്‍ അനുവദിക്കുന്നതില്‍ പ്രതിഷേധിച്ചാണു സമരത്തിന് ആഹ്വാനം ചെയ്തത്.
23 ദന്തല്‍ കോളേജുകളാണു സംസ്ഥാനത്തുള്ളത്. എട്ട് എണ്ണം കൂടി അനുവദിക്കാനാണു സര്‍ക്കാര്‍ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: