മാനസസരോവര്‍: ചര്‍ച്ച തുടരുന്നെന്ന് ചൈന

Monday 26 June 2017 10:19 pm IST

ബീജിങ്: മാനസസരോവര്‍ തീര്‍ത്ഥാടകരുടെ യാത്ര തടഞ്ഞ സംഭവത്തില്‍ ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ച തുടരുന്നതായി ചൈന. കൈലസ-മാനസസരോവര്‍ യാത്രയ്ക്കുള്ള 47 പേരുടെ വിസാ നടപടികളാണ് ചൈന തടഞ്ഞത്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നാണ് ചൈനീസ് ഭാഷ്യം. ഇരു വിദേശകാര്യമന്ത്രിമാരും ചര്‍ച്ച നടത്തിയെന്നും സര്‍ക്കാരുകള്‍ തമ്മില്‍ സംഭാഷണം തുടരുകയാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് സുഹാങ് പറഞ്ഞു. കഴിഞ്ഞാഴ്ചയാണ് തീര്‍ത്ഥാടക സംഘത്തിന് ചൈന പ്രവേശനാനുമതി നിഷേധിച്ചത്. ജൂണ്‍ 19ന് ചുരം വഴി ചൈനയിലെത്തേണ്ട സംഘത്തിന് മോശം കാലാവസ്ഥയെ തുടര്‍ന്ന് ബേസ് ക്യാമ്പില്‍ കഴിയേണ്ടിവന്നിരുന്നു. തുടര്‍ന്ന് ജൂണ്‍ 23ന് വീണ്ടും പ്രവേശനത്തിന് ശ്രമിച്ചപ്പോഴാണ് ചൈനീസ് അധികൃതര്‍ തടഞ്ഞത്. മോശം കാലാവസ്ഥയും മണ്ണിടിച്ചിലും റോഡുകളുടെ ശോച്യാവസ്ഥയുമാണ് പ്രശ്‌നമെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.