28 മുതല്‍ സമരത്തിനെന്ന് നഴ്‌സുമാര്‍

Monday 26 June 2017 10:49 pm IST

തിരുവനന്തപുരം: ഇന്ന് നടക്കുന്ന സ്വകാര്യ ആശുപത്രി വ്യവസായബന്ധ സമിതിയുടെ മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് യോഗത്തില്‍ മാനേജ്‌മെന്റുകള്‍ നഴ്‌സുമാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ 28 മുതല്‍ കേരളത്തിലെ ആശുപത്രികള്‍ പ്രവര്‍ത്തിക്കണമോ വേണ്ടയോ എന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) തീരുമാനിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷ. നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ ഇടപെട്ടില്ലെങ്കില്‍ ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിനും കേരള നഴ്‌സിങ് കൗണ്‍സിലിനും എതിരെയും പ്രക്ഷോഭം തിരിയും. നഴ്‌സിങ് മേഖലയില്‍ മാനേജ്‌മെന്റുകള്‍ നിയമവിരുദ്ധമായി തുടരുന്ന ട്രെയിനിങ് സമ്പ്രദായം നിര്‍ത്തലാക്കിയില്ലെങ്കില്‍ ആരും തിരികെ ജോലിക്ക് കയറില്ലെന്നും യുഎന്‍എ തിരുവനന്തപുരം ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ജാസ്മിന്‍ഷ പറഞ്ഞു. ജില്ലാ പ്രസിഡന്റ് രാജേഷ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.