മാപ്പ് പറഞ്ഞ് സലിം കുമാര്‍

Tuesday 27 June 2017 11:37 am IST

കൊച്ചി: നടിയെ നുണപരിശോധനയ്ക്കു വിധേയമാക്കണമെന്ന പരാമര്‍ശം നടന്‍ സലിം കുമാര്‍ പിന്‍വലിച്ചു. പരാമര്‍ശം സ്ത്രീവിരുദ്ധവും അപരാധവുമാണെന്ന് തോന്നിയതിനാലാണ് പിന്‍വലിക്കുന്നത്. സംഭവത്തില്‍ നടിയോടും കുടുംബാംഗങ്ങളോടും ജനങ്ങളോടും മാപ്പ് ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. സലിം കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഞാന്‍ ഇന്നലെ ഫേസ്ബുക്കില്‍ ഇട്ടിരുന്ന ഒരു പോസ്റ്റില്‍ ഇരയായ നടിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നുള്ള എന്റെ പരാമര്‍ശം പിന്നീട് ആലോചിച്ചപ്പോള്‍ ഒരു തികഞ്ഞ അപരാധവും സ്ത്രീ വിരുദ്ധവുമാണെന്ന് മനസ്സിലാക്കിയതുകൊണ്ടു ഈ നടിയോടും കുടുംബാംഗങ്ങളോടും അതോടൊപ്പം തന്നെ പൊതുജനങ്ങളോടും മാപ്പു ചോദിക്കുന്നു. ഈ പരാമര്‍ശം ആ പോസ്റ്റില്‍ നിന്നും ഞാന്‍ മാറ്റുന്നതായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.