പയ്യാവൂര്‍ ബസ് സ്റ്റാന്റ് നവീകരണത്തിലെ അഴിമതി അന്വേഷിക്കണം: ബിജെപി

Tuesday 27 June 2017 5:36 pm IST

ശ്രീകണ്ഠപുരം: പയ്യാവൂര്‍ ബസ് സ്റ്റാന്റില്‍ നടക്കുന്ന അശാസ്ത്രീയമായ നവീകരണ പ്രവൃത്തിയില്‍ വ്യാപകമായ അഴിമതിയും ക്രമക്കേടും വിജിലന്‍സ് അന്വേഷിക്കണമെന്ന് ബിജെപി പയ്യാവൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. 25 ലക്ഷം രൂപ മുടക്കിയാണ് ബസ് സ്റ്റാന്റ് നവീകരണം നടക്കുന്നത്. ഷോപ്പിംഗ് കോംപ്ലക്‌സിന്റെ വരാന്ത മോടിപിടിപ്പിക്കാന്‍ ഇടുന്ന ടൈല്‍ ഗുണനിലവാരം കുറഞ്ഞതും കാലപ്പഴക്കം ചെന്നതുമാണ്. മഴക്കാലത്ത് പ്രായമായവര്‍ക്കും കുട്ടികള്‍ക്കും നടക്കാന്‍ പോലും സാധിക്കാത്ത രീതിയില്‍ വളരെയധികം വഴുക്കലുഉള്ള ടൈലാണ് ഉപയോഗിച്ചിരിക്കുന്നത്. പുറത്ത് നിന്നും നനഞ്ഞ കുടയും ചെരുപ്പുമായി വന്ന് കേറുന്നവര്‍ തന്നെ വഴുതി വീഴുകയാണ്. രണ്ട് ദിവസമായി ആളുകള്‍ ദുരിതമനുഭവിക്കുകയാണ്. കണ്ണൂര്‍ ജില്ലയില്‍ എവിടെയുമില്ലാത്ത രീതിയില്‍ സ്റ്റാന്റിന് മേല്‍കൂരയുണ്ടാക്കാനുള്ള തീരുമാനം തന്നെ അഴിമതി നടത്താനായിരുന്നു എന്നാണ് ഇപ്പോള്‍ ബോധ്യമായിരിക്കുന്നത്. പണി നോക്കിനടത്തുന്ന എഞ്ചിനിയറും കോണ്‍ട്രാക്ടറും ചേര്‍ന്ന് നടത്തുന്ന അഴിമതി തടയണമെന്ന് കമ്മിറ്റി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. കെ.വി.പ്രദീപ് അധ്യക്ഷത വഹിച്ചു. വി.എന്‍.രവി, എം.ഐ.ശശി, സ്വപ്‌ന മധു എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.