നെയ്യാറ്റിന്‍കര: ബാലഗോകുലം തിരുവനന്തപുരം ഗ്രാമജില്ലയുടെ 42-ാം വാര്‍ഷിക സമ്മേളനം നെയ്യാറ്റിന്‍കര എസ്.എന്‍.മിനി ഹാളില്‍ ജില്ലാ അധ്യക്ഷന്‍ പി.നാരായണന് നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടന്നു. സിനിമാ-ഗാന രചയിതാവ് ശ്രീകുമാരന്‍ തമ്പി ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന പൊതുകാര്യദര്‍ശി ആര്.പ്രസന്നകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനകാര്യദര്‍ശി ആര്.ഹരികുമാര്‍, മേഖല കാര്യദര്‍ശി കെ.ബാബു, മേഖല ഉപാധ്യക്ഷന്‍ ഡോ. ഡി.രാജേന്ദ്രബാബു എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളിലെ ബാലപ്രതിഭകളെ ആദരിച്ചു. പുതിയ ജില്ലാ ഭാരവാഹികളായി അധ്യക്ഷന്‍ മുണ്ടനാട് സുരേഷ്, ഉപാധ്യക്ഷന്‍ മരുതത്തൂര്‍ സുധാകരന്, കാര്യദര്‍ശി ഉദയന്‍ കൊക്കോട്, സഹകാര്യദര്‍ശി, എസ്.ശിവപ്രസാദ്, സംഘടനാ കാര്യദര്‍ശി എസ്.വി.എസ്.അജയകുമാര്‍, ഖജാന്‍ജി എന്‍.സന്തോഷ്കുമാര്‍, ഭഗിനി പ്രമുഖ എ.കുമാരി സിന്ധു, സമിതി അംഗങ്ങള്‍: എസ്.അനില്‍കുമാര്‍, ചെങ്കല്‍ ബി.രാധാകൃഷ്ണന് എന്നിവരെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: