ഇഎസ്‌ഐ ആശുപത്രിയില്‍ മരുന്നില്ല; രോഗികള്‍ വലയുന്നു

Tuesday 27 June 2017 8:16 pm IST

അരൂര്‍: ഇഎസ്‌ഐ ആശുപത്രിയില്‍ മരുന്നില്ലാത്തതിനാല്‍ രോഗികള്‍ വലയുന്നു. ചന്തിരൂര്‍ കുമര്‍ത്തുപടി ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഇഎസ്‌ഐ ആശുപത്രിയിലാണ് മരുന്നില്ലാത്തതു മൂലം രോഗികള്‍ മടങ്ങി പോകുന്നത്. മരുന്നു വാങ്ങുന്നതിനുള്ള പണം സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുന്നതാണ് മരുന്ന് ആശുപത്രിയില്‍ കുറയാന്‍ കാരണമെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ഈ ആശുപത്രി സമീപ പ്രദേശങ്ങളിലെ ഇഎസ്‌ഐ ആനുകൂല്യം ലഭിക്കുന്ന തൊഴിലാളികളുടെ ആശ്രയമാണങ്കിലും മരുന്ന് ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയെ ആശ്രയിക്കുന്ന സ്ഥിതിയാണ് വന്നുകൊണ്ടിരിക്കുന്നത്. കൊള്ളലാഭ കൊതിയന്മാരായ വന്‍കിട ആശുപത്രികള്‍ക്ക് ഇത് ഗുണം ചെയ്യും. സമീപ പ്രദേശങ്ങളിലുള്ള ഇഎസ്‌ഐ ആശുപത്രികളുടെ സ്ഥിതിയും വിഭിന്നമല്ല. ഫോര്‍ട്ട്‌കൊച്ചിയില്‍നിന്നാണ് എറണാകുളം, ആലപ്പുഴ പ്രദേശങ്ങളില്‍ മരുന്ന് എത്തിക്കുന്നത്. ചെറിയ തുകയ്ക്ക് പ്രാദേശീകയമായി മരുന്ന് വാങ്ങിയാണ് ഇപ്പോള്‍ വിതരണം നടത്തുന്നത്. പൊതു മാര്‍ക്കറ്റില്‍ മരുന്നിന്റെ വില കൂടുതലായതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ജന്‍ഔഷധി ശാലകളില്‍നിന്നും സരക്കാര്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നുമാണ് ആശുപത്രി ജീവനക്കാര്‍ മരുന്ന് വാങ്ങുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.