കെഎസ്ആര്‍ടിസി ബസ് സര്‍വീസ് തുടങ്ങി

Tuesday 27 June 2017 7:19 pm IST

ആലപ്പുഴ: മണ്ണഞ്ചേരിയില്‍ നിന്നു റെയില്‍വേ സ്റ്റേഷനിലേക്കു കെഎസ്ആര്‍ടിസി ബസ് സര്‍വീസ് തുടങ്ങി. രാവിലെ 7.05ന് ആലപ്പുഴ ഡിപ്പോയില്‍ നിന്നു പുറപ്പെടുന്ന ബസ് 7.30നു മണ്ണഞ്ചേരിയില്‍ എത്തും. 7.40നു റെയില്‍വേ സ്റ്റേഷനിലേക്ക് ആദ്യ സര്‍വീസ് ആരംഭിക്കും. 8.25നു മണ്ണഞ്ചേരിക്കും 9.15നു റെയില്‍വേ സ്റ്റേഷനിലേക്കും 10നു മണ്ണഞ്ചേരിക്കും 10.45നു റെയില്‍വേ സ്റ്റേഷനിലേക്കും സര്‍വീസ് നടത്തും. 11.35നു റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള സര്‍വീസ് മുഹമ്മയിലേക്ക് ആയിരിക്കും. ഉച്ചയ്ക്കു 12.35നു മുഹമ്മയില്‍ നിന്ന് ആലപ്പുഴ സ്റ്റാന്‍ഡ് വരെ, ഉച്ചയ്ക്ക് 1.40ന് ആലപ്പുഴയില്‍ നിന്നു റെയില്‍വേ സ്റ്റേഷന്‍, 2.10നു റെയില്‍വേ സ്റ്റേഷനില്‍ നിന്നു മണ്ണഞ്ചേരി, മൂന്നിനു മണ്ണഞ്ചേരിയില്‍ നിന്നു റെയില്‍വേ സ്റ്റേഷന്‍, 4.05നു മണ്ണഞ്ചേരി, 5.20നു റെയില്‍വേ സ്റ്റേഷന്‍, 6.25നു മണ്ണഞ്ചേരി, 7.10നു മണ്ണഞ്ചേരിയില്‍ നിന്ന് ആലപ്പുഴ, 7.55ന് ആലപ്പുഴയില്‍ നിന്നു തണ്ണീര്‍മുക്കം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.