നെടുമ്പാശ്ശേരി: മഴ കനത്തതോടെ വെള്ളം കയറി 1000 ഏത്തവാഴകള്‍ നശിച്ചു. മേക്കാട് മാളിയേക്കല്‍ വീട്ടില്‍ ശ്രീകുമാര്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന 2 ഏക്കറോളം കൃഷിയിടത്തിലാണ് വന്‍ നഷ്ടമുണ്ടായത്.കൃഷിയിടത്തിലെ അവശേഷിക്കുന്ന വാഴയും വെള്ളക്കെട്ടിനെ തുടര്‍ന്ന് നാശത്തിന്റെ വക്കിലാണ്. മികച്ച കര്‍ഷകനുള്ള നെടുമ്പാശ്ശേരി കൃഷിഭവന്റെ അവാര്‍ഡു നേടിയ ശ്രീകുമാര്‍ നെടുമ്പാശ്ശേരി പഞ്ചായത്തില്‍ വിവിധ പ്രദേശങ്ങളിലായി ഭൂമി പാട്ടത്തിനെടുത്ത് വാഴ കൃഷിയും, പൈനാപ്പിള്‍ കൃഷിയും, പച്ചക്കറി കൃഷിയും ജൈവ രീതിയില്‍ ചെയ്തത്, ബാങ്ക് വായ്പ്പഎടുത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: