ലഹരി വിമുക്ത ദിന റാലി

Tuesday 27 June 2017 9:05 pm IST

നെടുമ്പാശ്ശേരി: ലോക ലഹരിവിമുക്ത ദിനത്തിന്റെ ഭാഗമായി ബിജെപി യുവമോര്‍ച്ച കോടുശ്ശേരി ബൂത്ത് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തില്‍ ലഹരി വിമുക്തദിനറാലി നടത്തി. കോടുശ്ശേരിയില്‍ നിന്ന് ആരംഭിച്ച റാലി വട്ടപ്പറമ്പ് ജംഗ്ഷനില്‍ സമാപിച്ചു. സമാപന സമ്മേളനം ബിജെപി അങ്കമാലി നിയോജക മണ്ഡലം സെക്രട്ടറി കെ.എ. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. കൂടാതെ കഞ്ചാവ് മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരില്‍ നിന്ന് ഒപ്പ് ശേഖരിച്ചു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രാഹുല്‍ പാറക്കടവ്, ട്രഷര്‍ അഖില്‍ രാജന്‍, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് മുരുകദാസ്, മണ്ഡലം കമ്മിറ്റി അംഗം ബാബു കോടുശ്ശേരി, സനീഷ് കുന്നിപ്പിള്ളിശ്ശേരി, നിഷാദ്.കെ കമല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.