കൊമ്പന്‍ തമ്പുരാന്‍ നാരായണന്‍ ചരിഞ്ഞു

Tuesday 27 June 2017 9:28 pm IST

തൃശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കൊമ്പന്‍ തമ്പുരാന്‍ നാരായണന്‍ ചരിഞ്ഞു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 65 വയസ്സായിരുന്നു. തേക്കിന്‍കാട് മൈതാനിയിലെ കൊക്കര്‍ണി ആനക്കോട്ടയില്‍ കഴിഞ്ഞിരുന്ന കൊമ്പന്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് ചരിഞ്ഞത്. തൃപ്പൂണിത്തുറ കോവിലകം തമ്പുരാട്ടിയാണ് നാരായണനെ നടയിരുത്തിയത്. ഒരു തവണ തൃശൂര്‍ പൂരത്തിനു തിടമ്പേറ്റിയിട്ടുണ്ട്. വനം വകുപ്പ് അധികൃതരുടെ പരിശോധനയ്ക്കു ശേഷം ജഡം കോടനാട് സംസ്‌കരിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.എം.കെ.സുദര്‍ശന്‍, തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍, വടക്കുന്നാഥ ക്ഷേത്രം മാനേജര്‍, ദേവസ്വം സ്പെഷല്‍ കമ്മീഷണര്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.