29 വരെ പ്രത്യേക ജാഗ്രത: ബീച്ചിലിറങ്ങരുത്, മരങ്ങള്‍ക്കു താഴെ വാഹന പാര്‍ക്കിങ് പാടില്ല

Tuesday 27 June 2017 9:07 pm IST

ആലപ്പുഴ: ഈമാസം 29 വരെ സംസ്ഥാനത്ത് കനത്തമഴയ്ക്കു സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന അടിയന്തരഘട്ട കാര്യനിര്‍ഹണകേന്ദ്രം പൊതുജനത്തിനും ജില്ല ഭരണകൂടത്തിനും നിര്‍ദേശം നല്‍കി. ഒമ്പതിന കാര്യങ്ങളില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്താനും നിര്‍ദേശമുണ്ട്. താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുക, ദുരിതാശ്വാസം ക്യാമ്പുകള്‍ക്കായി കണ്ടെത്തിയിട്ടുള്ള സ്ഥാപനങ്ങളുടെ ഒരു താക്കോല്‍ വില്ലേജ് ഓഫീസര്‍മാരോ, തഹസില്‍ദാര്‍മാരോ കൈയ്യില്‍ കരുതുക, ബീച്ചുകളില്‍ വിനോദസഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കുക, മഴയത്ത് ചാലുകളിലും പുഴകളിലും വെള്ളക്കെട്ടിലും ഇറങ്ങാതിരിക്കാന്‍ പ്രചരണം നടത്തുക എന്നിവ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് രാത്രി ഏഴു മുതല്‍ രാവിലെ ഏഴുവരെ മലയോര മേഖലയിലേക്കുള്ള യാത്രകള്‍ പരിമിതപ്പെടുത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.മലയോര മേഖലയിലെ റോഡുകള്‍ക്കു കുറുകെയുള്ള ചാലുകളിലൂടെ മലവെള്ളപാച്ചിലും ഉണ്ടാകാന്‍ സാധ്യതയുളള്തിനാല്‍ ഇത്തരം ചാലുകളുടെ അരികത്ത് വാഹനങ്ങളുടെ പാര്‍ക്കിങ് അനുവദിക്കരുതെന്നും നിര്‍ദേശമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.