അടിയന്തരാവസ്ഥാ വിരുദ്ധ സമരം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം

Tuesday 27 June 2017 9:08 pm IST

ആലപ്പുഴ: രണ്ടാം സ്വാതന്ത്ര്യസമരമായ അടിയന്തരാവസ്ഥാ വിരുദ്ധ സമരം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് സംസ്ഥാന പ്രസിഡന്റ് എം. രാജശേഖരപണിക്കര്‍ ആവശ്യപ്പെട്ടു. അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ 42-ാമത് വാര്‍ഷികാചരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുതിയ തലമുറയ്ക്ക് അടിയന്തരാവസ്ഥ കേട്ടുകേള്‍വി മാത്രമാണ്. ആര്‍എസ്എസും ജനസംഘവുമാണ് സമരത്തിന് നേതൃത്വം നല്‍കിയത്. സിപിഎമ്മുകാര്‍ സമരത്തില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു. എന്നാല്‍ സമര ചരിത്രത്തെ മാദ്ധ്യമങ്ങളും ഇടതുപക്ഷ പ്രസ്ഥാനങ്ങളും വളച്ചൊടിച്ച് ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയാണ്. കൊടിയ മര്‍ദ്ദനമേറ്റവരുടെ യഥാര്‍ത്ഥ ചരിത്രം പുതുതലമുറ അറിയണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡോ. ഇ. കൃഷ്ണന്‍ നമ്പൂതിരി അദ്ധ്യക്ഷനായി. അടിയന്തരാവസ്ഥ തടവുകാരെയും മരിച്ചവരുടെ ബന്ധുക്കളെയും ആദരിച്ചു. ഡോ. കെ.എന്‍. മധുസൂദനന്‍ പിള്ള, വെള്ളിയാകുളം പരമേശ്വരന്‍, ആര്‍. രുദ്രന്‍, സഹദേവന്‍, കെ.സി. ജാനകി റാം തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.