ജലവിതരണക്കുഴല്‍ പൊട്ടി; കുടിവെള്ളം പാഴാകുന്നു

Tuesday 27 June 2017 9:10 pm IST

പള്ളുരുത്തി: ഐലന്റ് ഹാള്‍ട്ട് ഗേറ്റിനു മുന്നില്‍ ജലവിതരണ പൈപ്പ് പൊട്ടി. കഴിഞ്ഞ ഏഴുദിവസമായി വന്‍തോതില്‍ കുടിവെള്ളം പാഴായിട്ടും തകരാര്‍ പരിഹരിക്കാന്‍ ജല അതോറിറ്റി അധികൃതര്‍ തയ്യാറായിട്ടില്ല. പടിഞ്ഞാറന്‍ കൊച്ചിയിലേക്ക് വെള്ളം പമ്പു ചെയ്യുന്ന പ്രധാന ജലവിതരണക്കുഴലാണ് തകര്‍ന്നത്. പമ്പിംങ് സമയങ്ങളില്‍ അതീവ ശക്തിയോടെ പ്രവഹിക്കുന്ന വെള്ളം ജെസിബി ഉപയോഗിച്ച് കാന തീര്‍ത്ത് സമീപത്തെ ഓടയിലേക്ക് ഒഴുക്കിവിടുകയാണ്. പമ്പിംഗ് കുറയുന്ന സമയം മാലിന്യം നിറഞ്ഞ വെള്ളം പൈപ്പിലേക്ക് വീണ്ടും എത്തും. പ്രധാന പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും മലിന ജലം ഉപയോഗിക്കേണ്ടവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ അധികാരികള്‍ തയ്യാറായിട്ടില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ജല അതോറിറ്റി അധികൃതര്‍ തയ്യാറായിട്ടില്ല.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.