തുറവൂര്‍: കുത്തിയതോട്ടിലെ കെഎസ്ആര്‍ടിസി സ്റ്റേഷന് മാസ്റ്റര്‍ ഓഫീസ് അടച്ചുപൂട്ടി. വ്യാപക പ്രതിഷേധം. ഇവിടെനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് സര്‍വീസും നടത്തിയിരുന്നു. പുലര്‍ച്ചെ അഞ്ചിന് ആലപ്പുഴയ്ക്കു പുറപ്പെട്ടിരുന്ന ബസ് സര്‍വീസ് ഉള്‍പ്പെടെ സ്റ്റേഷന്മാസ്റ്റര് ഓഫീസ് പൂട്ടിയതോടെ നിര്‍ത്തലാക്കി. ഇതോടെ പുലര്‍ച്ചെ ചേര്‍ത്തല റെയില്‍വേ സ്റ്റേഷനിലേക്കടക്കം പോകുന്ന യാത്രക്കാര്‍ ദുരിതത്തിലായി. രാവിലെയുള്ള ട്രെയിനുകളില്‍ പോകേണ്ട ദീര്‍ഘദൂര യാത്രക്കാര്‍ ആശ്രയിച്ചിരുന്ന സര്‍വീസാണ് ഓഫീസ് പൂട്ടിയതോടെ ഇല്ലാതായത്. വരുമാനക്കുറവിന്റെ പേരിലാണ് ഓഫീസ് അടച്ചുപൂട്ടിയതെന്നാണ് വിവരം. അരൂര്‍ മണ്ഡലത്തില്‍പെട്ട സ്റ്റേഷന് മാസ്റ്റര്‍ ഓഫീസ് അടച്ചുപൂട്ടിയിട്ടും ജനപ്രതിനിധികള്‍ അടക്കം പ്രതികരിക്കാന്‍ തയാറാകാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: