മുഹമ്മ: പാചകത്തിനിടെ വീട്ടിലെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് പൂര്‍ണ്ണമായി കത്തിനശിച്ചു. മുഹമ്മ പള്ളിക്കുന്ന് ക്ഷേത്രത്തിന് സമീപം കണ്ടന്തറയില് പ്രവീണ്‍കുമാറിന്റെ വീട്ടിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ 6.30 ഓടെ സ്റ്റൗവില്‍ കുക്കര്‍ ഉപയോഗിച്ച് പചകം ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. ഈ സമയം കുടുംബാംഗങ്ങള്‍ അടുത്ത മുറിയിലായിരുന്നു. ശബ്ദംകേട്ട് എത്തിയപ്പോഴേയ്ക്കും സ്റ്റൗവിന്റെ ഗ്ലാസുകളും അടുപ്പും കത്തിയമര്‍ന്നു.കുക്കര്‍ തെറിച്ച് മേല്‍ക്കൂരയില്‍ ഇടിച്ച് ഷീറ്റുകള്‍ക്കും കേടുപാടുകളുണ്ടായി.വിവരമറിഞ്ഞ് പ്രസ്റ്റീജ് കമ്പനി അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: